കോഴിക്കോട് : അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. മലപ്പുറത്തെ താനൂരിലാണ് ദാരുണസംഭവം. ബക്കറ്റിൽ വെള്ളം നിറച്ചതിന് ശേഷം കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു .
ഇന്ന് രാലിലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. അമ്മ തന്നെയാണ് കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്. മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടത്തിയതിനുശേഷമായിരിക്കും കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുക.
ഒരു വർഷമായി ഭർത്താവായി ഇവർ അകന്നുകഴിയുക ആയിരുന്നു. ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും, മാനഹാനി ഭയന്നുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമാണ് താൻ ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊന്നത്. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയായിരുന്നു എന്നും യുവതി പോലീസിനോട് പറഞ്ഞു.
തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അമ്മയ്ക്ക് വേറെ ആരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്നിങ്ങനെയുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്.
Discussion about this post