മുംബൈ: ചൈനീസ് നിയന്ത്രിത ബെറ്റിംഗ്, ലോൺ ആപ്പുകൾക്ക് പൂട്ടിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആപ്പുകളുമായി ബന്ധപ്പെട്ടുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 123 കോടി രൂപ മരവിപ്പിച്ചു. മുംബൈ, ചെന്നൈ, കൊച്ചി, എന്നിവിടങ്ങളിലെ പത്തോളം സ്ഥലങ്ങളിൽ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
ഈ മാസം 23, 24 തിയതികളിലായിരുന്നു പരിശോധന. നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, കള്ളപണം വെളുപ്പിക്കലിന് ഉപയോഗിച്ചിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, കുറ്റാരോപിതരായ വ്യക്തികളുടെ സ്വത്ത് വകകളുടെ വിവരങ്ങൾ എന്നിവ പരിശോധനയിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു. നിയമവിരുദ്ധമായ ഓൺലൈൻ ലോൺ, ചൂതാട്ടം, ബൈറ്റിംഗ് ആപ്പുകൾ എന്നിവയ്ക്ക് തടയിടുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
ഓൺലൈൻ ലോൺ, ചൂതാട്ടം, ബെറ്റിംഗ് ആപ്പുകൾ എന്നിവ വഴിയുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച് കേരള, ഹരിയാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി തുടങ്ങിയ വ്യത്യസ്ഥ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടന്നിരുന്നതെന്നും ഇഡി വ്യക്തമാക്കി.
Discussion about this post