ലക്‌നൗ: ഉത്തർപ്രദേശിലെ മൗണ്ട് മസ്ജിദിലും പരിസരത്തും സുരക്ഷ വർദ്ധിപ്പിച്ച് ഭരണകൂടം. സംഘർഷസാദ്ധ്യത കണക്കിലെടുത്താണ് നടപടി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
മൗണ്ട് മസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന് കാണിച്ച് ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ വാദം കേൾക്കാമെന്ന് ലക്‌നൗ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പേരിലാണ് സംഘർഷം. നാളെ വെള്ളിയാഴ്ചയായതിനാൽ ഉത്തരവിന്റെ പേരിൽ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം മതതീവ്രവാദികൾ സംഘം ചേർന്ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മൗണ്ട് മസ്ജിദ് ലക്ഷ്മണന്റെ ക്ഷേത്രമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു വിഭാഗം ലക്‌നൗ ജില്ലാ കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഹർജി നിലനിൽക്കില്ലെന്നും വാദം കേൾക്കരുത് എന്നും ആവശ്യപ്പെട്ട് മുസ്ലീം വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇവരുടെ ഹർജി തള്ളിയ കോടതി ഹർജിയിൽ വാദം കേൾക്കാമെന്ന് ഉത്തരവിടുകയായിരുന്നു.
2018 ലാണ് മസ്ജിദ് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നകാര്യം വ്യക്തമായത്. പുരാവസ്തുവകുപ്പിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് പ്രദേശത്ത് മസ്ജിദ് നിർമ്മിച്ചത് എന്ന് വിവരാവകാശ രേഖയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചത് എന്ന് വ്യക്തമായത്. ഇതിന് പിന്നാലെ കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post