വാട്സ്ആപ്പിൽ ചാറ്റുകളിലെ പഴയ സന്ദേശങ്ങൾ കണ്ടുപിടിക്കാൻ കുറച്ച് പ്രയാസം ആണ്. എന്നാൽ ഇനി അങ്ങനെ കഷ്ടപ്പെടേണ്ട. പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് മെറ്റ. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിൽ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തിൽ തിരഞ്ഞു കണ്ടുപിടിക്കാനാവും. മുകളിലേക്ക് സ്‌ക്രോൾ ചെയ്താൽ മാത്രമെ നേരത്തെ മെസേജുകൾ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
മാർക്ക് സക്കർബർഗിന്റെ വാട്സ്ആപ്പ് ചാനലിലൂടെയാണ് അദ്ദേഹം പുതിയ ഫീച്ചർ പരിചയപ്പെടുത്തിയത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്സ്ആപ്പ് വെബ്ബിലും, വാട്സ്ആപ്പ് പിസി, മാക്ക് വേർഷനുകളിലും ഈ സൗകര്യം ലഭിക്കും. ഇതിനകം ഈ ഫീച്ചർ നിങ്ങളുടെ ഫോണിൽ എത്തിയിട്ടുണ്ടുണ്ട്. ഇല്ലെങ്കിൽ വാട്‌സ്ആപ്പ് വേഗം അപ്ഡേറ്റ് ചെയ്യുക. വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് വളരെ സഹായകമായിരിക്കും.
ഈ അപ്‌ഡേഷൻ ഫോണിൽ സെറ്റ് ചെയ്യുന്നത് ഇങ്ങനെ
1. ചാറ്റോ ഗ്രൂപ്പോ തുറക്കുക.
2. പേരിൽ ക്ലിക്ക് ചെയ്യുക
3. സെർച്ച് ബട്ടൺ തിരഞ്ഞെടുക്കുക
4. ആൻഡ്രോയിഡിൽ മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ കാണാം, ഐഫോണിൽ ഇത് താഴെ വലത് കോണിലായിരിക്കും.
5. ഐക്കൺ തിരഞ്ഞെടുത്ത് തീയ്യതി നൽകുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്സാപ്പ് നേരിട്ട് നിങ്ങളെ എത്തിക്കും.
Discussion about this post