കൊൽക്കത്ത :പശ്ചിമ ബംഗാളിലും ബിഹാറിലും വിവധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും . രാവിലെ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ എത്തും .അവിടെ 15,00 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും. വൈദ്യൂതി , റെയിൽ , റോഡ് , തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.
മജിയ തെർമൽ പവർ സ്റ്റേഷന്റെ 7, 8 യൂണിറ്റുകളുടെ ഫ്‌ളൂ ഗ്യാസ് ഡസൾഫറൈസേഷൻ (എഫ്ജിഡി) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റാക്ക-റായിഗഞ്ച് സെക്ഷനിലെ നാലുവരിപ്പാതകൾക്കായുള്ള റോഡ് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 1986 കോടി രൂപ ചിലവിൽ വികസിപ്പിച്ചതാണ് ഈ പദ്ധതികൾ. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും വടക്കൻ ബംഗാളിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും സാമ്പത്തിക വികസനത്തിനും പദ്ധതികൾ വഴി ഒരുക്കും.
ഉച്ചയ്ക്ക് 2.30ന് ബിഹാറിലെ ഔറംഗബാദിൽ 21,400 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. സംസ്ഥാനത്തെ ദേശീയപാത ശൃംഖല ശക്തിപ്പെടുത്തിക്കൊണ്ട്, 18,100 കോടിയിലധികം രൂപയുടെ നിരവധി ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
വൈകുന്നേരം 5.15 ന് ബിഹാറിലെ ബെഗുസാരായിയിൽ പ്രധാനമന്ത്രി എത്തും. അവിടെ പൊതു പരിപാടിയിൽ പങ്കെടുക്കും. രാജ്യത്തുടനീളം 1.48 ലക്ഷം കോടി രൂപയുടെ ഒന്നിലധികം എണ്ണ, വാതക മേഖലാ പദ്ധതികളുടെയും നിരവധി വികസന പദ്ധതികളുടെയും ഉദ്ഘാടനവും നടത്തും.
Discussion about this post