ലക്‌നൗ: വാരാണസിയിലെ ബോലോനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്ലാമിക വിശ്വാസികൾ. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിൽ 300 പേരാണ് ക്ഷേത്രത്തിൽ എത്തിയത്. വിവിധ പൂജകളിലും വിശ്വാസികൾ പങ്കെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു മുസ്ലീംവിശ്വാസികൾ ക്ഷേത്രത്തിൽ എത്തിയത്. ശിവഭഗവാന് വിശ്വാസികൾ ജലാഭിഷേകം നടത്തി. ഇതിന് പിന്നാലെ മറ്റ് പൂജകളിലും ഇവർ പങ്കെടുത്തു. ശിവഭഗവാന് വിവിധ വഴിപാടുകളും നേർന്നു. ഇതിന് പിന്നാലെ ജ്ഞാൻവാപി മന്ദിരത്തിലും ഇവർ പ്രാർത്ഥന നടത്തി. ഇസ്ലാമിക വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു ഇവർ ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥിച്ച ശേഷം എല്ലാവരും നെറ്റിയിൽ തിലകവും ധരിച്ചു.
മുസ്ലീം രാഷ്ട്രീയ മഞ്ച് ജനറൽ സെക്രട്ടറി രാജ റയീസ് ആയിരുന്നു വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ നേതൃത്വം നൽകിയത്. ശിവഭഗവാൻ തന്റെ പൂർവ്വികനാണെന്ന് ദർശനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ എത്തി ദർശനം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മറ്റ് വിശ്വാസികളും പ്രതികരിച്ചു.
Discussion about this post