ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ പൊടിപെടിക്കുകയാണ്. ലോകത്തിലെ പ്രമുഖ വ്യാവസായികൾ, സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പെടെ പ്രീവെഡ്ഡിംഗിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. പ്രീവെഡ്ഡിംഗിന് ഭാവി വധൂവരന്മാരെ പോലെ തന്നെ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു ആനന്ദിന്റെ സഹോദരി ഇഷ അംബാനി. സഹോദരന്റെ വിവാഹത്തിന് മുൻപുള്ള ആഘോഷത്തിന് ത്രിഡി എംബ്രോയിഡറി ഫീച്ചർ ചെയ്ത പിങ്ക് ഗൗൺ ധരിച്ചാണ് ഇഷ തിളങ്ങിയത്.
ലണ്ടനിലെ പ്രശസ്ത ഫാഷൻ ഡിസൈനർ മിസ് സോഹിയാണ് ഈ അതിമനോഹരമായ ഗൗൺ ഒരുക്കിയത്. ആഢംബരം നിറഞ്ഞ് നിൽക്കുന്ന ഈ ത്രിഡി ഗൗൺ ഫ്ളോറൽ പ്രിന്റ് കെവണ്ട് മമനാഹരമാക്കിയിരിക്കുന്നു. ഓഫ് ഷോൾഡർ ഗൗൺ ഡയമണ്ട് ആഭരണങ്ങൾ കൊണ്ടാണ് ആക്‌സറൈസ് ചെയ്തിരിക്കുന്നത്. ന്യൂഡ് കളറിൽ പച്ച റിറത്തിലുള്ള ശാഖകളും അതിലെല്ലാം പിങ്ക് ചെറി, മഗ്‌നോളിയ പുഷ്പങ്ങളും എംബ്രോയിഡറി ചെയ്തിരിക്കുന്നു. ക്രിസ്റ്റൽ കൊണ്ടുള്ള മയിലിന്റെ രൂപം ഗൗണിന് ഒരു റോയൽ ഫിനിഷിംഗ് നൽകിയിരിക്കുന്നു.
പ്രീ വെഡ്ഡിംഗ് പാർട്ടിക്കായി മുകേഷ് അംബാനി ഒരുക്കിയിരിക്കുന്നത് ലോകത്തിലെ മികച്ച സൗകര്യങ്ങളാണ്. ആഢംബര ആഘോഷങ്ങൾക്കായി ഏകദേശം 1250 കോടിയിലധികം രൂപയാണ് മുകേഷ് അംബാനി ചെലവാക്കുന്നത് എന്നാണ് റിപ്പോർട്ട്. ജൂലൈയിൽ ആണ് വിവാഹം. ഇപ്പോൾ നടക്കുന്നത് വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങളാണ്. ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തെ പ്രമുഖ വ്യവസായികൾ മുതൽ താരരാജാക്കന്മാർ വരെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post