വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം കൊലപാതകം ആകാൻ സാധ്യതയുണ്ടെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സിദ്ധാർത്ഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചനകൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും സെൻകുമാർ വ്യക്തമാക്കി.
സിദ്ധാർത്ഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അതൊരു തൂങ്ങിമരണം ആകാനുള്ള സാധ്യതകൾ വിരളമാണ് എന്നാണ് ടി പി സെൻകുമാർ അറിയിച്ചത്. തൂങ്ങിമരണത്തിൽ സംഭവിക്കുന്ന രീതിയിലുള്ള പരിക്കുകൾ സിദ്ധാർത്ഥിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. ബോധരഹിതനായിരിക്കുന്ന സമയത്ത് കഴുത്തു ഞെരിക്കുകയോ ശ്വാസം മുട്ടിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് സിദ്ധാർത്ഥിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത് എന്നും ടി പി സെൻകുമാർ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ടി പി സെൻകുമാർ സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങൾ പങ്കുവെച്ചത്. ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ ആ മരണം ഒരു തൂങ്ങി മരണം ആകാനുള്ള സാദ്ധ്യതകൾ വിരളമാണെന്ന് കാണാം. തൂങ്ങി മരണത്തിൽ സംഭവിക്കുന്ന പരിക്കുകൾ കഴുത്തിൽ ഇല്ല. തീരെ അവശനായപ്പോഴ്, അല്ലെങ്കിൽ ബോധരഹിതൻ ആയപ്പോൾ “Strangulate/Smothering ചെയ്ത ലക്ഷണങ്ങളാണ് കാണുന്നത്. പോലീസ് ശ്രദ്ധിച്ചില്ലെങ്കിൽ തെളിവുകൾ നഷ്ടപ്പെടും.
Discussion about this post