ജയ്പൂർ; രാജസ്ഥാനിലെ പൊഖ്‌റാനിൽ നടക്കുന്ന ‘ ഭാരത് ശക്തി’ അഭ്യാസത്തിന് സാക്ഷിയാകാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് 12 നാണ് സൈനിക അഭ്യാസം നടക്കുക. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും മറ്റ് സംവിധാനങ്ങളും മാത്രം ഉപയോഗിച്ചാവും അഭ്യാസം. ഇത് ഇന്ത്യയുടെ ആത്മനിർഭരതയിലൂന്നിയ വളർച്ച പ്രകടമാക്കുന്നതാവും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ഉൾപ്പെടെയുള്ള ത്രിസേനയിലെ ഉന്നതർ അഭ്യാസത്തിൽ പങ്കെടുക്കും.
ഇന്ത്യൻ സൈന്യം 100 ശതമാനം സ്വദേശിവൽക്കരിക്കപ്പെട്ടതാണെങ്കിലും, അന്തർവാഹിനി നിർമാണം, വിമാന എൻജിൻ നിർമാണം എന്നീ മേഖലകളിൽ സാങ്കേതിക കേന്ദ്രീകൃതമായ ഇന്ത്യൻ വ്യോമസേനയിലും ഇന്ത്യൻ നാവികസേനയിലും സ്വദേശിവൽക്കരണം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ശത്രുവിന് ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശീയ ആശയവിനിമയ സംവിധാനങ്ങളുടെയും നെറ്റ്വർക്കുകളുടെയും ദൃഢതയും സമഗ്രതയും ഈ അഭ്യാസത്തിൽ പരിശോധിക്കും.തേജസ് യുദ്ധവിമാനങ്ങൾ, കെ-9 ആർട്ടിലറി തോക്കുകൾ, തദ്ദേശീയ ഡ്രോണുകൾ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ഹ്രസ്വദൂര മിസൈലുകൾ എന്നിവ പ്രദർശനത്തിലുണ്ടാകും.
Discussion about this post