തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം.
കരിമ്പനക്കുളം സ്വദേശികളായ തോമസ്, റാണിമോൾ, മിനി, അഞ്ച് വയസ്സുകാരി ജുവാൻ, ആറ് വയസ്സുകാരി ഇവാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് അഞ്ച് പേരും. ഇവർ നിലവിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. മണിമല പ്ലാച്ചേരിയ്ക്ക് സമീപം വച്ച് ആംബുലൻസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഏറ്റവും പിന്നിലായിട്ടായിരുന്നു ആംബുലൻസ് സഞ്ചരിച്ചിരുന്നത്.
Discussion about this post