റായ്പൂർ: ഛത്തീസ്ഗഡ് സീനിയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മിന്നും വിജയം. ബിജെപി സ്ഥാനാർത്ഥി കുൽജീത് സന്ധുവാണ് വിജയിച്ചത്. ഇൻഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ട് ആയിരുന്നു കുൽജീതിന്റെ വിജയം.
എതിർ സ്ഥാനാർത്ഥിയ്‌ക്കെതിരെ മൂന്ന് വോട്ടുകൾ നേടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിജയം. കുൽജീതിനെതിരെ ആംആദ്മിയും കോൺഗ്രസും സംയുക്തമായായിരുന്നു സ്ഥാനാർത്ഥിയെ നിർത്തിയിരുന്നത്. തിരഞ്ഞെടുപ്പിൽ ഇൻഡി സ്ഥാനാർത്ഥി ഗുരുപ്രീത് സിംഗ് ഗാബി 16 വോട്ടുകൾ നേടി. 19 വോട്ടുകളാണ് കുൽജീതിന് ലഭിച്ചത്.
സീനിയർ ഡെപ്യൂട്ടി മേയറിന് പുറമേ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ബിജെപിയുടെ സ്ഥാനാർത്ഥി രജീന്ദർ ശർമ്മയാണ് വിജയിച്ചത്. ശർമ്മ 19 വോട്ടുകൾ നേടിയപ്പോൾ നിർമല ദേവി 17 വോട്ടുകൾ നേടി.
രാവിലെ പത്ത് മണിയോടെയായിരുന്നു പോളിംഗ് ആരംഭിച്ചത്. ഛണ്ഡഗഡ് എം.പി കിരൺ ഖേർ ആണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ മറ്റ് അംഗങ്ങളും വോട്ടുകൾ രേഖപ്പെടുത്തി.
Discussion about this post