ന്യൂഡൽഹി; ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ അതിരുവിട്ട ആക്ഷേപത്തിന് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാണ് തന്റെ കുടുംബമെന്നും, രാജ്യത്തെ 140 കോടി ജനങ്ങളും തന്റെ ബന്ധുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
മേരാ ഭാരത്, മേരാ പരിവാർ’ എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യ മുഴുവൻ തന്റെ കുടുംബമാണെന്നും തന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളോടുള്ള പ്രതിബദ്ധത ആവർത്തിച്ചു പറഞ്ഞ അദ്ദേഹം, ജനങ്ങളെ സേവിക്കുക എന്ന സ്വപ്നവുമായാണ് ചെറുപ്പത്തിൽ തന്നെ വീടുവിട്ടിറങ്ങിയതെന്ന് പറഞ്ഞു.
ഈ ജില്ലയിൽ നല്ല തിരക്കുള്ള ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, ഒരു ‘സേവകൻ’ എന്ന നിലയിൽ താൻ പൊതുജനക്ഷേമത്തിനായി സ്വയം സമർപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
തനിക്ക് കുടുംബമില്ലെന്ന് പ്രതിപക്ഷം പറഞ്ഞതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ‘ഈ രാജ്യത്തെ 140 കോടി ജനങ്ങളും എന്റെ കുടുംബമാണ്. മേരാ ഭാരത് മേരാ പരിവാർ’ (എന്റെ ഇന്ത്യ എന്റെ കുടുംബമാണ്)’ എന്ന് പറഞ്ഞു.
Discussion about this post