ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി ഗുജറാത്തിന്റെ വികസന മാതൃക പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചതിന് പിന്നാലെ വേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു രേവന്ത് റെഡ്ഡി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വല്യേട്ടനാണ്. തെലങ്കാനയുടെ വികസനം സാദ്ധ്യമാകണം എങ്കിൽ ഗുജറാത്തിന്റെ മാതൃക പിന്തുടരണം. കേന്ദ്രവുമായി തെലങ്കാന പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ല. തെലങ്കാനയുടെ വികസനത്തിന് പ്രധാനമന്ത്രി നൽകുന്ന പിന്തുണ വളരെ വലുതാണെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കണം എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് എത്താൻ തെലങ്കാനയും ഒപ്പമുണ്ട്. ആവശ്യമായ എല്ലാ പിന്തുണയും തെലങ്കാന സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന മെട്രോ റെയിൽ പ്രൊജക്ടിനായി പ്രധാനമന്ത്രിയോട് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
30 വികസന പദ്ധതികളുടെ ഉദ്ഘാടനം ആണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. 56,000 കോടി രൂപയുടെ പദ്ധതികളാണ് ഇവ.
Discussion about this post