തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്‌കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്തർദേശീയ സെമിനാറിന് തുടക്കം. സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
ഗവേഷണം പൂർത്തിയാക്കി പി എ ച്ച് ഡി ബിരുദം നേടിയവരെ ആദരിക്കുന്ന മഹത്കരമായ ചടങ്ങും നടന്നു.
കേരള സർവകലാശാലയിലെ സംസ്‌കൃത വിഭാഗം അതിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാലു ദിവസം നീണ്ടു നിൽക്കുന്നതാണ് സെമിനാർ. പരിപാടിയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിക്കുകയും ഡോ. കെ ജി പൗലോസ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
സംസ്‌കൃതീ ഒരു ഭാഷ എന്നതിനപ്പുറം ഒരു സംസ്‌കാരമാണെന്നും ബഹുസ്വരതയിൽ ഊന്നി നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മന്ത്രി ഓർമ്മിപ്പിച്ചു. ചടങ്ങിൽ വച്ച് അഞ്ച് എൻഡോവ്‌മെന്റ് ഫണ്ട് വിതരണവും നടന്നു. ഇതിനോടൊപ്പം തന്നെ സംസ്‌കൃത വിഭാഗത്തിൽ നിന്നും വിരമിക്കുന്ന എച്ച്ഒഡി പ്രൊ. സി.എ ഷൈലയെ ആദരിച്ചു.
സിൻഡിക്കേറ്റ്, സെനറ്റ് മെംബർമാരും വിവിധ വകുപ്പ് മേധാവികളും ആശംസ പ്രസംഗം നടത്തി . ഡോ. ഷംസീർ നന്ദി പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ആദരീണയരായ സംസ്‌കൃത പണ്ഡിതർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
മാർച്ച് 7 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഗവേഷക സംഗമം ഡോ. കെ ജയകുമാർ (മുൻ വൈസ് ചാൻസലർ മലയാളം സർവകലാശാല) ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് മെമ്പർമാർ , സർവകലാശാല പ്രതിനിധികൾ മറ്റു പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.നാളിതുവരെ സംസ്‌കൃത വിഭാഗത്തിൽ നിന്നും പി.എച്ച് ഡി നേടിയ എഴുപതോളം പേരെ ചടങ്ങിൽ ആദരിക്കും . സംസ്‌കൃത വിഭാഗവും അലൂമിനിയവും ചേർന്നാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.













Discussion about this post