ഹരിപ്പാട്: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരൻ പിള്ള – ഗീതാ ദമ്പതികളുടെ മകൻ കെ.എസ് ഉണ്ണികൃഷ്ണൻ (29) ആണ് മരിച്ചത്.രണ്ടു ദിവസം മുമ്പാണ് ഉണ്ണികൃഷ്ണൻ അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. ഐശ്വര്യ യാണ് ഭാര്യ . മകൾ ശ്രീനിഖ.
ഞായറാഴ്ച രാത്രി 9.30 ന് നടുവട്ടം വലിയവീട്ടിൽ വിഷ്ണു ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച് ഏകദേശം ഒരു മണിക്കൂറ് കഴിഞ്ഞാണ് നാട്ടുകാർ സംഭവം അറിയുന്നത്. അതു വഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണ് അപകടം ഉണ്ടായ വിവരം നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരെത്തി ഉടനെ തന്നെ ഉണ്ണികൃഷ്ണനെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.













Discussion about this post