കോട്ടയം: കുഞ്ഞുങ്ങളടക്കം ഒരു കുടംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാല പൂവരണിയിൽ ആണ് സംഭവം. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് (42), ഭാര്യ ഇളങ്ങുകുളം കളരിക്കൽ കുടുംബാംഗം മെറീന (28), മക്കളായ ജെറാൾഡ്(4), ജെറീന(2), ജെറിൽ(7 മാസം) എന്നിവരാണ് മരിച്ചത്. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് ആണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. വീടിനുള്ളിലെ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയു മൃതദേഹം. ജയ്സണെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് ജയ്സൺ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
ജയ്സണ റബ്ബർ ഫാക്ടറിയിലെ ഡ്രൈവറാണ്. ഒരു വർഷം മുൻപാണ് ഇവർ പ്രദേശത്ത് താമസമാക്കിയിരുന്നത്. അതിനാൽ തന്നെ പ്രദേശവാസികൾക്ക് ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post