വയനാട്; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ആരോപണവിധേയരായ വിദ്യാർത്ഥി സംഘടന എസ്എഫ്‌ഐയെ ന്യയീകരിച്ച് സിപിഎം നേതാവ് എകെ ബാലൻ.കോളേജുകളെ ലഹരിമുക്തമാക്കിയതും റാഗിങ്ങിൽ നിന്ന് മുക്തമാക്കിയതും എസ്എഫ്‌ഐയാണെന്നും എകെ ബാലൻ അവകാശപ്പെട്ടു.എസ്എഫ്‌ഐയെ കൊലയാളികളായി മുദ്രകുത്തുന്നത് ഇടത് അടിത്തറ തകർക്കൽ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സിദ്ധാർത്ഥന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേസിലെ പ്രതികൾ എസ്എഫ്‌ഐ ആയാലും മുഖം നോക്കോതെ നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംഭവത്തിൽ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ എസ്എഫ്ഐയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങൾ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
Discussion about this post