ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്കിടെ വിമര്‍ശനമുമായി സംവിധായകന് ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസങ്ങളുണ്ട്. ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെയെന്ന് ജൂഡ് ആന്‍ണി പറയുന്നു.
മുത്തച്ഛന്റെ പുലയടിയന്തിരന്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ അതിന് വേണ്ടി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ജൂഡ് ആന്‍ണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഓരോ മതത്തിനും അതിന്റെതായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെ. മുത്തച്ഛന്റെ പുലയടിയന്തിരന്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ അതിന് വേണ്ടി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല
രണ്ടാമത്തെ പോസ്റ്റ്-
‘സ്ത്രീയും പുരുഷനും സമന്മാരാണ്. അത് കൊണ്ട് ഇനി ഇടവകയിലെ സ്ത്രീകള്‍ കുര്‍ബാന ചൊല്ലണം’
ശരി. ഇനി?
‘മുസലിയാര്‍ താടിയൊക്കെ വടിച്ച് മുടിയൊക്കെ സ്പൈക് ചെയ്യണം’
ശരി. ഇനി?
‘പുഷ്പാഞ്ജലി ഹോം ഡെലിവറി ആയി കിട്ടണം. ‘
ശരി. ഇങ്ങനെയൊക്കെ ചെയ്താല്‍ നിങ്ങള്‍ അമ്പലത്തിലും പള്ളിയിലും ഒക്കെ വരുമായിരിക്കും അല്ലെ?
‘ ശേ.. എന്റെ പട്ടി വരും. ഈശ്വരനില്‍ എനിക്ക് വിശ്വാസമില്ല. എന്നെ ശാസ്ത്രം ഉണ്ടാക്കിയതാ.’
പ്ലിംഗ്.
Discussion about this post