മുംബൈ: കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരാമർശത്തിന് ജയ്ശങ്കർ നൽകിയ മറുപടിയാണ് പ്രശംസയ്ക്ക് ആധാരമായത്. എക്‌സിലൂടെയായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിൽ മന്ത്രിമാർ നടത്തിയ പരാമർശവും ഇതേ തുടർന്നുള്ള സംഭവ വികാസങ്ങൾക്കും പിന്നാലെ പ്രസിഡന്റ് മുഹമ്മദ് മുസിയു മാലിദ്വീപിനെ ആർക്കും ഉപദ്രവിക്കാൻ കഴിക്കാൻ കഴിയില്ലെന്ന് പരാമർശം നടത്തിയിരുന്നു. ഇതിന് കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ജയ്ശങ്കർ മറുപടി നൽകിയത്. ഇന്ത്യ ആരെയും ഉപദ്രവിക്കുന്ന രാഷ്ട്രമല്ലെന്നും, അങ്ങനെയാണെങ്കിൽ മഹാമാരിക്കാലത്ത് ഉൾപ്പെടെ മാലിദ്വീപിനെ സഹായിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ മറുപടിയെ പ്രശംസിച്ചാണ് അമിതാഭ് ബച്ചൻ രംഗത്ത് എത്തിയിരിക്കുന്നത്.
മാലിദ്വീപിന് കൃത്യമായ മറുപടിയാണ് ജയ്ശങ്കർ നൽകിയതെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. ജയ്ശങ്കറിന്റെ പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാഹ്…, കൃത്യമായി പറഞ്ഞു സർ എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം എക്‌സിൽ വീഡിയോ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം വൈ ഭാരത് മാറ്റേഴ്‌സ് എന്ന പുസ്തകത്തിന്റെ പ്രചാരണ പരിപാടിയിലായിരുന്നു ജയ്ശങ്കർ മാലിദ്വീപിന് മറുപടിയുമായി രംഗത്ത് എത്തിയത്. ഇന്ത്യ ആരെയും ഉപദ്രവിക്കുന്ന രാജ്യമല്ല. അങ്ങനെയെങ്കിൽ കൊറോണ വ്യാപന സമയത്ത് വാക്‌സിൻ നൽകില്ലായിരുന്നു. ദ്രോഹിക്കണമെന്ന ഉദ്ദേശ്യം ഉണ്ടെങ്കിൽ ഒരിക്കലും പണം നൽകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post