ന്യൂഡൽഹി : ദക്ഷിണ കൊറിയയുമായി തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ദക്ഷിണ കൊറിയ സംയുക്ത കമ്മീഷൻ യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു. സാങ്കേതികവിദ്യകൾ, അർദ്ധചാലകങ്ങൾ, ഗ്രീൻ ഹൈഡ്രജൻ, ആണവ മേഖലകളിലാണ് സഹകരണം വിപുലീകരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്.
2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡൻറ് യൂൻ സുക് യോളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷം വിവിധമേഖലകളിൽ മികച്ച പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും നടത്തിയിട്ടുള്ളതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൂചിപ്പിച്ചു. ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ചോ തേ-യുൾ ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പത്താമത് ഇന്ത്യ-ദക്ഷിണ കൊറിയ സംയുക്ത കമ്മീഷൻ യോഗമാണ് ബുധനാഴ്ച ന്യൂഡൽഹിയിൽ വച്ച് നടന്നത്. വ്യാപാരം, നിക്ഷേപങ്ങൾ, പ്രതിരോധം ഇനി മേഖലകളിലുള്ള പരസ്പര താല്പര്യങ്ങൾ ഇരു രാജ്യങ്ങളും പങ്കുവെച്ചു. ഇന്തോ-പസഫിക് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും യോഗത്തിൽ ചർച്ചയായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post