വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഇന്ത്യൻ വംശജ നിക്കി ഹേലി പിന്മാറുമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്നാണ് നിക്കി പിന്മാറുക.
യുഎസ് സ്റ്റേറ്റായ വെർമോണ്ടിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഡൊണാൾഡ് ട്രംപിനെതിരെ യുഎസ് നേതാവ് അതിശയിപ്പിക്കുന്ന വിജയം നേടിയതിന് ശേഷമാണ് മത്സരത്തിൽ നിന്ന് പിൻവാങ്ങുന്നത്, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തിലെ രണ്ടാമത്തെ വിജയമാണ്.
77 കാരനായ ഡൊണാൾഡ് ട്രംപ് മറ്റെല്ലാ സംസ്ഥാനങ്ങളിലും ലീഡ് നിലനിർത്തുന്നുണ്ട് ‘സൂപ്പർ ചൊവ്വാഴ്ച’ തിരഞ്ഞെടുപ്പ് നടന്ന പതിനഞ്ചിൽ പതിനാല് സംസ്ഥാനങ്ങളിലും ട്രംപ് വിജയിച്ചു. വാഷിങ്ടൻ ഡിസിയും നേടിയ ഹേലിയുടെ രണ്ടാമത്തെ വിജയമായിരുന്നു വെർമോണ്ട്.അതേസമയം, വെർമോണ്ട് ഡെമോക്രാറ്റിക് പ്രൈമറിയിൽ ബൈഡൻ വിജയം ഉറപ്പാക്കി.
Discussion about this post