കാസർകോട്: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്. മിയാപദവ് സ്വദേശി ആരിഫ് (21) ആണ് മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇവരുടെ അറസ്റ്റുൾപ്പെടെ രേഖപ്പെടുത്തും. മഞ്ചേശ്വരം പോലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. അവശതയെ തുടർന്ന് ചികിത്സ തേടിയ യുവാവ് ഇവിടെവച്ച് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ മർദ്ദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണം ആയതെന്ന് കണ്ടെത്തിയിരുന്നു. ആരിഫ് ലഹരിയ്ക്ക് അടിമയായിരുന്നു. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരം പ്രശ്‌നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പോലീസ് പറയുന്നത്.













Discussion about this post