കൊൽക്കത്ത: കൂട്ടബലാത്സംഗ, പീഡന കേസിലെ പ്രതിയായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ എടുത്ത് സിബിഐ. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കനത്ത തിരിച്ചടിയാണ് തൃണമൂൽ നേതൃത്വം നേരിട്ടിരിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് സിബിഐ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കേസിൽ ഷാജഹാൻ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സിബിഐയ്ക്ക് കൈമാറാൻ സർക്കാർ വിസമ്മതിയ്ക്കുകയായിരുന്നു. ഇതിന് പുറമേ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതോടെ കോടതി വീണ്ടും ഇടപെടുകയായിരുന്നു.
ഉത്തരവിന് തൊട്ട് പിന്നാലെ കൊൽക്കത്തയിലെ ഭബാനി ഭവനിലെ പോലീസ് ആസ്ഥാനത്ത് എത്തി ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 29നായിരുന്നു പോലീസ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്.
Discussion about this post