2023 ൽ ഇന്ത്യൻ ബോക്‌സോഫീസി ലെ എല്ലാ റെക്കോർഡുകളും തകർത്ത് തേരോട്ടം നടത്തിയ ചിത്രമാണ് പത്താൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം കിംഗ് ഖാന്റെ തിരിച്ചു വരവ് രാജകീയമാക്കിയ ചിത്രം. ഷാരൂഖിനൊപ്പം ദീപികയും ജോൺ ഏബ്രഹാമും സൽമാനുമൊക്കെ തകർത്താടിയ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷ ഭരിതരായി കാത്തിരിക്കുകയാണ് ആരാധകർ.
നിലവിലുള്ള റിപ്പോട്ടുകളനുസരിച്ച് ഏപ്രിൽ ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. .ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് പുതിയൊരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. യഷ് രാജ് ഫിലിംസ് ചിത്രത്തിന്റെ ബജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് . 250 കോടി ബജറ്റിലാണ് പത്താൻ നിർമ്മിച്ചത്. എന്നാൽ പത്താൻ 2 വിന്റെ സംവിധാനം, VFX, മറ്റ് സാങ്കേതിക വശങ്ങൾ എന്നിവയ്ക്ക് വേണ്ടി 75 കോടി അധിക തുക ബജറ്റിൽ ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനർത്ഥം 325 കോടിയുടെ അമ്പരപ്പിക്കുന്ന ബജറ്റിലായിരിക്കും പത്താൻ 2 നിർമ്മിക്കുകയെന്നാണ്. ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയിൽ നിന്ന് വ്യത്യസ്തമായി ഔട്ട്ഡോർ ലൊക്കേഷനുകളിൽ ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കാനും YRF പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. റുബായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുൻനിര നായിക ദീപിക പദുക്കോൺ അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചത്. അതിനാൽ പത്താൻ 2 ന്റെ നിർമ്മാണം 2024 അവസാനത്തോടെ ആരംഭിക്കാനിരിക്കെ, ദീപിക പദുക്കോൺ തന്റെ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുമോ അതോ പകരം മറ്റൊരു നടിയെ അവതരിപ്പിക്കുമോ എന്നത് അജ്ഞാതമാണ്. ഇതേ കുറിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3, വാർ 2, ടൈഗർ Vs പത്താൻ എന്നിവയ്ക്ക് ശേഷം YRF ചാരപ്രപഞ്ചത്തിലെ എട്ടാമത്തെ ചിത്രമാണ് പത്താൻ 2. ആദിത്യ ചോപ്രയും സംഘവും കഴിഞ്ഞ ഒരു വർഷമായി പത്താൻ 2 ന്റെ തിരക്കഥ ഒരുക്കുന്ന തിരക്കുകളിലായിരുന്നു. . ”പത്താൻ 2 ടെന്റ്പോൾ സ്‌പൈ ഫിലിം ആയിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതായത് പത്താൻ 2, ടൈഗറും പത്താനും തമ്മിലുള്ള വലിയ പോരാട്ടത്തിനാകും കളമൊരുക്കുകയാണെന്നാണ് നിരൂപകരുടെ അഭിപ്രായം.
Discussion about this post