ശ്രീനഗർ: കശ്മീർ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആരാധകനോടൊപ്പം എടുത്ത ഒരു സെൽഫിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എന്റെ സുഹൃത്ത് നസീമിനോടൊപ്പം അവിസ്മരണീയമായ ഒരു സെൽഫി എന്ന ക്യാപ്ഷനോടെയാണ് മോദി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്
വികസിത ഭാരതം ചടങ്ങിൽ പ്രധാനമന്തിയോട് ഗുണഭോക്താക്കൾ സംവദിക്കുന്നതിനിടയിൽ ആയിരുന്നു നസീം എന്ന യുവാവ് പ്രധാനമന്ത്രിയോട് ഒരു ആഗ്രഹം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഒരു സെൽഫിയെടുക്കണം. താൻ അത്രയും ആരാധിക്കുന്ന ഒരു ഭരണാധികാരിയാണ് സർ. പ്രധാനമന്ത്രിയുടെ ഭരണം അടിപൊളിയാണ് എന്ന് യുവാവ് പറഞ്ഞു. പ്രധാനമന്ത്രി അപ്പോൾ തന്നെ സെൽഫിയെടുക്കാൻ അനുമതി നൽകുക്കയും ചെയതു.
എന്റെ സൃഹൃത്തിനൊപ്പം ഒരു സെൽഫി. പൊതുയോഗത്തിൽ ഒരു സെൽഫി എടുക്കാൻ അനുവദിക്കണം എന്ന് യുവാവ് അഭ്യർത്ഥിച്ചു. അവന്റെ പ്രവർത്തികൾ എന്നെ വളരെ യധികം ആകർഷിച്ചു. അവനെ കണ്ടതിൽ സന്തോഷമുണ്ട്. അവന്റെ ഭാവിയിലേക്ക് എന്റെ എല്ലാവിധ ആശംസകൾ നേരുന്നു എന്ന് അദ്ദേഹം പരിപാടിക്ക് ശേഷം എക്‌സിൽ കുറിച്ചു.
—
Discussion about this post