ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറാണ് അംഗത്വം നൽകിയത്. വർഷങ്ങളായി കോൺഗ്രസുമായി അകൽച്ചയിലായിരുന്നുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം പദ്മജ വെളിപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തനായ നേതാവാണെന്നും അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ച് സ്വന്തക്കാരാമെന്നും നിരവധി തവണ ഹൈക്കമാൻഡിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പദ്മജ ആവർത്തിച്ചു. അവഗണ നേരിട്ടുവെന്ന ആരോപണവും
അവർ ആവർത്തിച്ചു.
Discussion about this post