ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീശക്തികൾക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരി ശക്തികളുടെ ധൈര്യം, പ്രതിരോധ ശേഷി എന്നിവയെല്ലാം ഈ ദിനത്തിൽ അനുസ്മരിക്കുന്നു. ഇവരിലൂടെയാണ് നാളെത്തെ ലോകം കെട്ടിപ്പെടുക്കാൻ പോവുന്നത്. വിവധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളെ ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം വനിതകൾക്ക് ആശംസകൾ അറിയിച്ചത്.
വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നുണ്ട്. അവരുടെ കഴിവുകൾ ഉയർത്തികൊണ്ടുവരുവാൻ സർക്കാർ ഇനിയും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള സ്ത്രീകളുടെ കഴിവ് കേന്ദ്ര സർക്കാർ ഏറെ അഭിമാനത്തോടെയാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ ദിനത്തിനോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ പാചകവാതക വില കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപയാണ് കുറച്ചിരിക്കുന്നത്. 100 രൂപ കുറയുന്നതോടെ നിലവിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയിൽ നിന്ന് 810 ആയിമാറും.
Discussion about this post