ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) 4 ശതമാനം വർധിപ്പിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ബാങ്ക് ജീവനക്കാർക്കുള്ള വാർഷിക ശമ്പളത്തിൽ 17 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് വെള്ളിയാഴ്ച 17 ശതമാനം വാർഷിക വേതനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ച കാര്യം വ്യക്തമാക്കിയത്.
പന്ത്രണ്ട് പാെതുമേഖല ബാങ്കുകൾ, പത്ത് സ്വകാര്യ ബാങ്കുകൾ, മൂന്ന് വിദേശ ബാങ്കുകൾക്കാണ് കരാർ ബാധകം. എട്ടുലക്ഷത്തിലധികം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും.
പുതിയ വേതന വ്യവസ്ഥ പ്രകാരം, എല്ലാ വനിതാ ജീവനക്കാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാതെ തന്നെ മാസത്തിൽ ഒരു ദിവസത്തെ അസുഖ അവധി എടുക്കാൻ അനുവാദമുണ്ടാകും. കൂടാതെ ഒറ്റ പ്രസവത്തിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നുണ്ടെങ്കിൽ വനിതാ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവവാദിയും ലഭിക്കും
എന്നാൽ ബാങ്ക് പ്രവർത്തനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാനുള്ള നിർദ്ദേശത്തിൽ തീരുമാനമായില്ല. കേന്ദ്ര ധനവകുപ്പാണ് ഈ തീരുമാനങ്ങൾക്കൊക്കെ അന്തിമ അംഗീകാരം നൽകേണ്ടത്
Discussion about this post