ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ കൗൺസിലിൽ അടിയന്തര പരിഷ്‌കാരങ്ങളുടെ ആവശ്യകത എടുത്ത് പറഞ്ഞ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്.ഒരു പതിറ്റാണ്ടിലേറെയായി ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകാൻ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയും ഒരു തീരുമാനവും നിലവിൽ വന്നിട്ടില്ല. ‘ലോകത്തിനും നമ്മുടെ ഭാവി തലമുറകൾക്കും ഇനി കാത്തിരിക്കാനാവില്ല എന്ന് രുചിര കാംബോജ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന 78-ാമത് സെഷന്റെ അനൗപചാരിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അടുത്ത വർഷം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷികവും സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന സുപ്രധാന ഉച്ചകോടിയും പോലുള്ള സുപ്രധാന നാഴികക്കല്ലുകൾ ആഘോഷിക്കാൻ പരിഷ്‌കാരങ്ങൾ അവതരിപ്പിക്കണമെന്ന് രുചിര കാംബോജ് നിർദ്ദേശിച്ചു. ഞങ്ങൾ എത്ര നാൾ കാത്തിരിക്കണം. യുഎന്നിൽ പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുന്നതിലെ കാലതാമസത്തെ കംബോജ് ചോദ്യം ചെയുകയും ചെയ്തു.
യുഎൻ ൽ അഞ്ച് താൽക്കാലിക അംഗങ്ങളും അഞ്ച് സ്ഥിരാംഗങ്ങളും ഉണ്ട്. താത്കാലിക അംഗങ്ങൾക്ക് രണ്ട് വർഷം വീതം കാലാവധി ലഭിക്കും. ഇന്ത്യ ഏഴ് തവണ രക്ഷാസമിതിയിൽ താത്കാലിക അംഗമായിട്ടുണ്ട്. സ്ഥിരാംഗത്വത്തിനായുള്ള പരിശ്രമം ഇന്ത്യ തുടരുകയാണ്. യുഎസ്എ, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളാണ് സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങൾ. കൗൺസിലിലെ സ്ഥിരാംഗമായ യുണൈറ്റഡ് കിംഗ്ഡവും ഇന്ത്യയുടെ പരിഷ്‌കരണ നിർദ്ദേശങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.












