ചാന്ദ്രയാൻ 3 ന്റെ വൻ വിജയത്തിന് പിന്നാലെ ചാന്ദ്രയാൻ 4 പദ്ധതിക്ക് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ത്യയുടെ നാലം ചാന്ദ്രദൗത്യം ലോകത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങൾ വലിയ മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്. ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെ ആയിരിക്കമം എന്നതിൽ ഐഎസ്ആർഒ തീരുമാനമെടുത്തു കഴിഞ്ഞു. ചാന്ദ്രോപരിതലത്തിലെ ശിലയും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ചന്ദ്രയാൻ നാലിന്റെ ദൗത്യം. ഇത് വിജയകരമായാൽ ചാന്ദ്രോപരിതല സാംപിൾ ഭൂമിയിലേക്ക് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഒറ്റ മിഷനിൽ രണ്ട് റോക്കറ്റുകൾ ഉപയോഗിക്കുന്നതാണ് ചന്ദ്രയാൻ നാലിന്റെ പ്രത്യേകത. ഹെവി ലിഫ്റ്റർ എൽവിഎം – 3, ഐഎസ്ആർഒയുടെ പിഎസ്എൽവി എന്നീ റോക്കറ്റുകളാണ് ചന്ദ്രയാൻ നാലിൽ ഉപയോഗിക്കുക. വ്യത്യസ്ത ദിവസങ്ങളിലാകും ഇവയുടെ വിക്ഷേപണം. പരിശോധനകളെല്ലാം പൂർത്തിയായി ഇരു റോക്കറ്റുകളും വിക്ഷേപണത്തിന് സജ്ജമായാൽ 2028ന് ശേഷമാകും ചന്ദ്രയാൻ നാല് ചാന്ദ്രോപരിതലത്തിലേക്ക് കുതിക്കുക.
മറ്റ് ചാന്ദ്രദൗത്യങ്ങളിൽ രണ്ടോ മൂന്നോ സ്‌പേസ്‌ക്രാഫ്റ്റ് മോഡ്യൂളുകളാണ് ഉൾപ്പെട്ടിരുന്നതെങ്കിൽ ചന്ദ്രയാൻ നാലിലെ മോഡ്യൂളുകളുടെ എണ്ണം അഞ്ച് ആണ്. പ്രൊപ്പൾഷൻ മോഡ്യൂൾ, ഡിസെൻഡർ മോഡ്യൂൾ, അസൻഡർ മോഡ്യൂൾ, ട്രാൻസ്ഫർ മോഡ്യൂൾ, റിഎൻട്രി മോഡ്യൂൾ എന്നിവയാണ്.
നാഷണൽ സ്‌പേസ് സയൻസ് സിപോസിയത്തിൽ നടന്ന പ്രസന്റേഷനിൽ ചന്ദ്രയാൻ നാലിനെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് സൂചിപ്പിച്ചിരുന്നു. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യുക. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കുക ചന്ദ്രോപരിതലത്തിൽ നിന്ന് പറന്നുയരുക ട്രാൻസ്ഫർ മോഡ്യൂളിൽ നിന്ന് അൺ ഡോക്കിങ്, ഡോക്കിങ് എന്നിവ ചെയ്യുക. ഒരു മോഡ്യൂളിൽ നിന്ന് മറ്റൊരു മോഡ്യൂളിലേക്ക് സാമ്പിളുകൾ കൈമാറ്റം ചെയ്യുക. സാമ്പിളുമായി ഭൂമിയിലേക്ക് തിരിച്ചുവരിക, തിരിച്ചിറങ്ങുക. എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷണങ്ങൾ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post