ന്യൂയോർക്ക്: 96ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കിലിയൻ മർഫി സ്വന്തമാക്കി. ചിത്രം ഓപൻ ഹെയ്മർ. പൂവർ തിംഗ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം. ക്രിസ്റ്റഫർ നോളൻ ആണ് മികച്ച സംവിധായകൻ. ചിത്രം ഓപൻ ഹെയ്മർ.
മികച്ച സംവിധായകൻ ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് ഓപൻ ഹെയ്മർ വാരിക്കൂട്ടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ഓപൻ ഹെയ്മറിനാണ്. 22 വിഭാഗങ്ങളിലായാണ് പുരസ്‌കാര പ്രഖ്യാപനം. മികച്ച ഒറിജിനൽ സ്‌കോറിനുള്ള പുരസ്‌കാരം ലുഡ്വിഗ് ഗോറോൻസൺ സ്വന്തമാക്കി. ഓപൻ ഹെയ്മർ എന്ന ചിത്രത്തിനാണ് നേട്ടം.
‘വാട്ട് വാസ് ഐ മെയ്ഡ് ഫോർ ?’ആണ് മികച്ച ഒറിജിനൽ സ്‌കോർ.
ദി സോൺ ഓഫ് ഇൻട്രസ്റ്റ് ആണ് മികച്ച വിദേശ ചിത്രം. ദ വണ്ടർ ഫുൾ സ്റ്റോറി ഓഫ് ഹെൻട്രി ഷുഷർ ആണ് മികച്ച ഷോർട്ട് ഫിലിം. ഓപൻ ഹെയ്മറിലെ ഛായാഗ്രഹണത്തിന് ഹൊയ്‌തെ വാൻ ഹൊയ്‌തെമയ്ക്ക് പുരസ്‌കാരം ലഭിച്ചു. റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. ഓപൻ ഹെയ്മറിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം. ഡാവിൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ചിത്രം ദി ഹോൾഡോവർസ്.
Discussion about this post