ഹോളിവുഡ്; 96 ാമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് അവാർഡുകൾ നേടി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹൈമറാണ് ഇത്തവണ ഓസ്‌കാറിൽ തിളങ്ങിയത്. സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടന്, ഒറിജിനൽ സ്‌കോർ, എഡിറ്റിംഗ്, ക്യാമറ അവാർഡുകൾ ഓപൺ ഹെയ്മർ നേടി.
ഓസ്‌കാർ ലഭിക്കുന്ന എല്ലാവർക്കും നൽകുന്ന പ്രതിമ നാം കണ്ടിട്ടുണ്ടാകും. എന്നാൽ നോമിനികൾക്ക് നൽകുന്ന സമ്മാനത്തെ കുറിച്ചറിയാമോ? ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഡിസ്റ്റിൻക്റ്റീവ് അസറ്റ്‌സ് എന്ന കമ്പനി കഴിഞ്ഞ 22 വർഷമായി ഓസ്‌കാറിലെ പ്രധാന കാറ്റഗറികളിൽ നോമിനേറ്റ് ചെയ്യപ്പെടുന്നവർക്ക് ഗിഫ്റ്റ് ബാഗ് നൽകുന്നുണ്ട്. എല്ലാവരും വിജയികളാണ് എന്ന അർത്ഥത്തിലാണ് ഈ സമ്മാനദാനം.
2024ലെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള 20 നോമിനികൾക്കാണ് ഇത്തവണ സമ്മാനപ്പൊതി ലഭിക്കുന്നത്. ഏകദേശം 18000 ഡോളർ അതായത് 1.4 കോടി രൂപ വിലമതിപ്പുള്ള സമ്മാനമാണ് ലഭിക്കുകയെന്നാണ് വിവരം. വ്യത്യസ്ത തരത്തിലുള്ള 50 സമ്മാനങ്ങളാണ് സമ്മാനപ്പൊതിയിൽ ഉള്ളത്. സ്വിറ്റ്‌സർലൻഡിലെ സ്‌കൈ ചാലറ്റിലേക്കുള്ള ഇൻവിറ്റേഷനാണ് ഇതിൽ പ്രധാനപ്പെട്ടത്. ഏകദേശം 41 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇതത്രേ.
പ്രധാനപ്പെട്ട സമ്മാനങ്ങൾ ഏതൊക്കെയാണന്ന് നോക്കാം
സ്വിറ്റ്‌സർലൻഡിലെ ചാലറ്റ് സെർമറ്റ് പീക്കിൽ താമസിക്കാമെന്നതാണ് ഇതിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. ഏകദേശം 50000 ഡോളർ അഥവാ 41 ലക്ഷം രൂപ വിലമതിക്കുന്നതാണിത്. പൂർണമായും മരം കൊണ്ട് നിർമ്മിച്ചിരിക്കുന്ന മനോഹമരമായ വില്ലകളാണ് ഇവ. സമ്മാനപ്പൊതി ലഭിച്ചവർക്ക് മൂന്ന് ദിവസം ഇവിടെ താമസിക്കാൻ സാധിക്കും.
സതേൺ കാലിഫോർണിയയിലെ ഗോൾഡൻ ഡോർ സ്പായിൽ ഏഴ് ദിവസം താമസിക്കാമെന്നതാണ് രണ്ടാമത്തെ വിലപിടിപ്പുള്ള സമ്മാനം. ഏകദേശം 24000 ഡോളർ അഥവാ 19 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരുന്നത്.
കാനഡയിലെ കരകൌശല വിദഗ്ദർ കൈ കൊണ്ട് തയ്യാറാക്കിയിട്ടുള്ള ബാഗാണ് മറ്റൊരു ആകർഷണീയത. ഇതിന് ഏകദേശം 335 ഡോളർ അഥവാ 27000 രൂപയാണ് വില.ഏകദേശം ഒരു ലക്ഷം രൂപ വിലയുള്ള (1,350 ഡോളർ) ഒരു പോർട്ടബിൾ ഷ്വാങ്ക് ഗ്രിൽ
പ്രായം കാരണം മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും മാറ്റാനായി ചെയ്യുന്ന അത്യാധുനിക ചികിത്സയുടെ പാക്കേജും സമ്മാനപ്പൊതിയിലുണ്ട്. സൈനോസർ നൽകുന്ന ഈ ചികിത്സയ്ക്ക് ഏകദേശം 8.2 ലക്ഷം രൂപ ചെലവ് വരുന്നുണ്ട്.മെൻറലിസ്റ്റ് കാൾ ക്രിസ്മാന്റെ ലൈവ് ഷോയിൽ പങ്കെടുക്കാനുള്ള ടിക്കറ്റ്. ഇതിന് ഏകദേശം 25000 ഡോളർ അഥവാ 20 ലക്ഷം രൂപ ചെലവ് വരുന്നുണ്ട്.
1,200 രൂപ വിലയുള്ള റൂബിക്‌സ് ക്യൂബും ഈ സമ്മാനപ്പൊതിയിലുണ്ട്.മിയാജ് സ്‌കിൻകെയർ നൽകുന്ന സമ്മാനങ്ങളാണ് മറ്റൊരു പ്രധാനപ്പെട്ട ഹൈലൈറ്റ്. ഏകദേശം 42000 രൂപയുടെ സമ്മാനങ്ങളാണ് ഇവർ നൽകുന്നത്.
Discussion about this post