ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവച്ചു. മന്ത്രിസഭ പുന:ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാവിലെയോടെയായിരുന്നു അദ്ദേഹം രാജിവച്ചത്. രാവിലെ രാജ്ഭവനിൽ എത്തി അദ്ദേഹം രാജി സമർപ്പിക്കുകയായിരുന്നു. ഇത് ഗവർണർ അംഗീകരിച്ചു. ഇതോടെയാണ് രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്.
നിലവിൽ ബിജെപി- ജനനായക് ജനനായക് ജനതാ പാർട്ടി സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. ജെജെപി സഖ്യം വിടുകയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം മനോഹർ ലാൽ ഖട്ടാർ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവ് പാൽ ഗുജാർ പറഞ്ഞു.
Discussion about this post