ന്യൂഡൽഹി: ചത്തീസ്ഗഡ് കോൺഗ്രസ് എംഎൽഎ അംബ പ്രസാദിന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഭൂമി തട്ടിപ്പ്, ജോലി തട്ടിപ്പ്, എന്നിവയുൾപ്പെടെ അഴിമതി കേസുകളിലാണ് പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
അംബ പ്രസാദിന്റെ റാഞ്ചിയിലും ഹസരീബാദിലും ഉൾപ്പെടെയുള്ള 18ഓളം വസതികളിലാണ് പരിശോധന നടക്കുന്നത്. അനധികൃത മണൽ ഖനനം, ഭൂമി പിടിച്ചെടുക്കൽ എന്നിവയുൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളിൽ അംബ പ്രസാദിനെതിരെ ഇഡി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2023ലാണ് കോൺഗ്രസ് എംഎൽഎയ്‌ക്കെതിരായി കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പരാതി റാഞ്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സോണൽ ഓഫീസിൽ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഇഡിയുടെ ഉന്നതതല ഉദ്യോഗസ്ഥർ അംബ പ്രസാദിനെതിരെ ചത്തീസ്ഗഡ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളുടെയും വിവരങ്ങൾ തേടിയിരുന്നു.
Discussion about this post