ഗാന്ധിനഗർ: പത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മാദാബാദിൽ നിന്ന് വ്യത്യസ്ത റൂട്ടുകളിലേക്കുള്ള ് വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഡിഎഫ്‌സിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശിക്കുകയും അവിടെ 1,06,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കുകയും ചെയ്തു.
റെയിൽവേ വർക്ക് ഷോപ്പുകൾ, ലോക്കോ ഷെഡുകൾ, പിറ്റ് ലൈനുകൾ/ കോച്ചിംഗ് ഡിപ്പോകൾ എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഫാൽട്ടൻ – ബാരാമതി പുതിയ ലൈൻ, ഇലക്ട്രിക് ട്രാക്ഷൻ സിസ്റ്റം അപ്ഗ്രേഡേഷൻ ജോലികൾ, കിഴക്കൻ ഡിഎഫ്സിയുടെ ന്യൂ ഖുർജ മുതൽ സഹ്നെവാൾ (401 Rkm) വിഭാഗത്തിനും വെസ്റ്റേൺ DFC യുടെ ന്യൂ മകർപുര മുതൽ ന്യൂ ഗോൽവാദ് (244 Rkm) വരെയുള്ള ഭാഗത്തിനും ഇടയിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ രണ്ട് പുതിയ ഭാഗങ്ങൾ രാജ്യത്തിന് സമർപ്പിച്ചു.
ചടങ്ങിൽ 10 പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു- ഡോ എംജിആർ സെൻട്രൽ (ചെന്നൈ), പട്ന- ലഖ്നൗ, ന്യൂ ജൽപായ്ഗുരി-പട്ന, പുരി-വിശാഖപട്ടണം, ലഖ്നൗ-ഡെറാഡൂൺ, കലബുറഗി-സർ എം എന്നിവയാണ് ട്രെയിനുകൾ.
നാല് വന്ദേ ഭാരത് ട്രെയിനുകളുടെ നീട്ടിയ ട്രെയിൻ സർവ്വീസുകളും അദ്ദേഹം തുടക്കം കുറിച്ചു. അഹമ്മദാബാദ്-ജാംനഗർ വന്ദേ ഭാരത് ദ്വാരക വരെയും , അജ്മീർ- ഡൽഹി സരായ് രോഹില്ല വന്ദേ ഭാരത് ചണ്ഡീഗഡ് വരെയും ഗോരഖ്പൂർ-ലക്നൗ വന്ദേ ഭാരത് പ്രയാഗ്രാജ് വരെയും തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മംഗളൂരു വരെയുമാണ് നീട്ടിയത്.
Discussion about this post