ഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ കൊലപാതകക്കേസില്‍ തന്നെ ഡല്‍ഹി പോലീസ് താക്കീത് ചെയ്‌തെന്ന വാര്‍ത്ത പച്ചക്കള്ളമാണേന്ന് ശശി തരൂര്‍ എംപി. പോലീസിന് പറയാനള്ളത് തന്നോട് പറയാന്‍ അവര്‍ക്കറിയാം.ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന പല വാര്‍ത്തകളും തന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
സുനന്ദയുടെ കൊലപാതവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി നേരത്തെ ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു.കേസുമായി
ബന്ധപ്പെട്ട് സത്യസന്ധമായി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് പ്രത്യേകന്വേഷണസംഘം ശശി തരൂരിനെ താക്കീത് ചെയ്തതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
Discussion about this post