വയനാട് : ആഴ്ചകളായി വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വയനാട്ടിലെ വിവിധ മേഖലകളിൽ കറങ്ങി നടന്നിരുന്ന കടുവയാണ് ഇപ്പോൾ കൂട്ടിലായിരിക്കുന്നത്. പാമ്പുംകൊല്ലിയിൽ വച്ചാണ് ചൊവ്വാഴ്ച രാത്രി 9:15 ഓടെ കടവ കൂട്ടിലായത്.
വയനാട് മീനങ്ങാടി, മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ ആഴ്ചകളോളം ഭീതിയിലാഴ്ത്തിയ കടുവയാണ് ഇന്ന് കൂട്ടിൽ ആയിരിക്കുന്നത്. നിരവധി ഇടങ്ങളിൽ വളർത്തു മൃഗങ്ങളെയും ഈ കടുവ കൊന്നിരുന്നു. തിങ്കളാഴ്ച മാത്രം ഈ കടുവ രണ്ടിടങ്ങളിൽ വെച്ച് മൂന്ന് വളർത്തു മൃഗങ്ങളെ കൊന്നിരുന്നു.
ചൊവ്വാഴ്ച രാത്രി പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിനു സമീപത്ത് സ്ഥാപിച്ചിരുന്ന കൂടിനുള്ളിലാണ് കടുവ കുടുങ്ങിയത്. കടുവ കൂട്ടിലായ വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ ബത്തേരി കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചു.
Discussion about this post