കൊൽക്കത്ത: ലോക്‌സഭാ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ തൃണമുൽ കോൺഗ്രസിന് തിരിച്ചടി. പാട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് എംപി അർജുൻ സിംഗ്. എന്നാണ് ബിജെപിയിലേക്ക് ചേരുമെന്നതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
‘ഇത് ഉറപ്പിച്ച കാര്യമാണ്. ഞാൻ ബിജെപിയിൽ ചേരും. ഇവിടെയോ ഡൽഹിയിൽ വച്ചോ എനിക്ക് അംഗത്വം സ്വീകരിക്കാം. പാർട്ടി എവിടെയാണോ പ്രവർത്തിക്കാൻ നിർദേശിക്കുന്നത് അവിടെ പ്രവർത്തിക്കും’- അർജുൻ സിംഗ് പറഞ്ഞു.
തൃണമൂൽ വിടാൻ എന്താണ് കാരണമെന്ന ചോദ്യത്തിന് അതിനുത്തരം പൊതുജനം നൽകുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. നേരത്തെ അർജുൻ സിംഗ് ബിജെപിയിൽ ചേരുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ, സമയമാകുമ്പോൾ കാര്യങ്ങൾ വ്യക്തമാക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
Discussion about this post