തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരിമന മധുസൂദനൻ നമ്പൂതിരി (53) ആണ് പുതിയ മേൽശാന്തി. ഏപ്രിൽ ഒന്ന് മുതലുള്ള ആറ് മാസത്തോളം മേൽശാന്തിയായി തുടരുക.
ഇത് രണ്ടാം തവണയാണ് മധുസൂദനൻ നമ്പൂതിരി മേൽശാന്തിയാകുന്നത്. ആറ് വർഷം മുൻപാണ് അദ്ദേഹം ഗുരുവായൂരിൽ മേൽശാന്തിയായത്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ് അദ്ദേഹം. പഞ്ചവാദ്യം, മദ്ദളം എന്നീ വാദ്യ രംഗത്ത് ശ്രദ്ദേയനാണ് അദ്ദേഹം.
56 അപേക്ഷകളിൽ 54 പേരെയാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തത്. അഭിമുഖത്തിനെത്തിയ 50 പേരിൽ 45 പേർ യോഗ്യത നേടി. അവരിൽ നിന്നും നറുക്കെടുത്താണ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മേൽശാന്തി തിരഞ്ഞെടുപ്പ് നടന്നത്.
Discussion about this post