പത്തനംതിട്ട: പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ മരണത്തിന് പിന്നാലെ ആശുപത്രിയിൽ കൂട്ടയടി.സിപിഎം പ്രവർത്തകരായ ബന്ധുക്കളും കുടുംബാംഗങ്ങളും തമ്മിൽ വാക്കേറ്റം. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമളയാണ് (54) മരിച്ചത്. ആന്റോ ആന്റണി എംപി സ്ഥലത്തെത്തിയതോടെയാണു വാക്കേറ്റം രൂക്ഷമായത്.
വീട്ടമ്മയുടെ ഭർത്താവും മകളുമാണ് മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആറുദിവസം മുമ്പാണ് ശ്യാമളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞദിവസം വാർഡിലേക്ക് മാറ്റി. എന്നാൽ, കഴിഞ്ഞദിവസം രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ശ്യാമളയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് ഭർത്താവും മകളും പറയുന്നത്. ഇക്കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ അറിയിച്ചിട്ടും ഇവർ ഇടപെട്ടില്ലെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ ആരോപണം.
എന്നാൽ ശ്യാമളയുടെ മരണത്തിൽ പരാതിയില്ലെന്നാണ് മറ്റുബന്ധുക്കളുടെ നിലപാട്. വിവരമറിഞ്ഞ് ആന്റോ ആന്റണി എം.പി. സ്ഥലത്തെത്തിയതിന് പിന്നാലെ ബന്ധുക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവുമുണ്ടായത്.
കുടുംബാംഗങ്ങൾ വിവരം അറിയിച്ചിട്ടാണു സ്ഥലത്തെത്തിയതെന്ന ആന്റോ ആന്റണി എംപി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പു ലക്ഷ്യമിട്ടാണ് എംപി എത്തിയത് എന്നാണു സിപിഎം പ്രവർത്തകരായ ബന്ധുക്കളുടെ ആരോപണം
Discussion about this post