തൃശൂർ; പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾക്ക് മറുപടിയായി കേരളത്തിൽ താമസമാക്കിയ മുസ്ലീം വനിതയ്ക്ക് ലഭിച്ച പൗരത്വ സർട്ടിഫിക്കറ്റ്. സിഎഎ മുസ്ലീങ്ങൾക്ക് എതിരാണെന്ന പ്രചരണങ്ങൾക്കാണ് ഇതോടെ മങ്ങലേൽക്കുക. സറീന കുൽസു എന്ന വനിതയ്ക്കാണ് രാജ്യത്ത് സിഎഎ നിലവിൽ വന്നതിന് ശേഷം ആദ്യമായി പൗരത്വം ലഭിച്ചത്.
ശ്രീലങ്കക്കാരിയായിരുന്ന സറീന കളക്ടർ വി.ആർ. കൃഷ്ണതേജയിൽനിന്ന് ബുധനാഴ്ചയാണ് പൗരത്വസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പൗരയായി തന്റെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്താമെന്ന സന്തോഷത്തിലാണ് സറീനാ കുൽസു.
ശ്രീലങ്കയിലെ പുത്തളം ജില്ലക്കാരിയായ സറീന 18-ാം വയസ്സിൽ പിതാവിനൊപ്പമാണ് അബുദാബിയിലെത്തിയത്. അകമല ചാലിപ്പറമ്പിൽ അലിമുഹമ്മദുമായി 1990-ലായിരുന്നു വിവാഹം. രണ്ടു വർഷത്തിനു ശേഷമാണ് അകമലയിലേക്കു വന്നത്. 1997ൽ ആദ്യമായി പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും കിട്ടിയില്ല. ഓരോ വർഷവും പാസ്പോർട്ടും വിസയും പുതുക്കിയാണ് ഇവിടെത്തുടർന്നത്. ആദ്യകാലങ്ങളിലൊക്കെ കളക്ടറെയും പോലീസ് ഉദ്യോഗസ്ഥരെയും മറ്റും നേരിൽക്കണ്ടതിനുശേഷമേ പാസ്പോർട്ട് പുതുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ഓൺലൈൻവഴി നേരിട്ട് പുതുക്കാനുള്ള സൗകര്യമുണ്ടായി. 2017-ലാണ് രണ്ടാമത് പൗരത്വത്തിനായി അപേക്ഷ നൽകിയത്.
Discussion about this post