ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരാമർശം നടത്തിയ അമേരിക്കൻ വക്താവിനെതിരെ ശക്തമായി പ്രതികരിച്ച് ഭാരതം. പൗരത്വ (ഭേദഗതി) നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അമേരിക്കയുടെ പ്രസ്താവന അനാവശ്യവും, അനവസരത്തിലുള്ളതും, വസ്തുതാ വിരുദ്ധവുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ തുറന്നടിച്ചു.
ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യങ്ങളെക്കുറിച്ച് പരിമിതമായ ധാരണയുള്ളവരുടെ പ്രഭാഷണങ്ങൾക്ക്
തരിമ്പും വിലകല്പിക്കുന്നില്ലെന്നും ന്യൂഡൽഹി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിൻ്റെ വിജ്ഞാപനത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും . ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും അമേരിക്കൻ ,” സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞതിനോടാണ് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചത്
ഇന്ത്യയുടെ ഭരണഘടന അതിലെ എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു, ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും വിദേശ കാര്യാ മന്ത്രാലയ വക്താവ് പറഞ്ഞു. “ദുരിതത്തിലായവരെ സഹായിക്കാനുള്ള പ്രശംസനീയമായ ഒരു സംരംഭത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വോട്ട് ബാങ്ക് രാഷ്ട്രീയം വച്ച് സമീപിക്കരുത് . ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യങ്ങളെക്കുറിച്ചും പ്രദേശത്തിൻ്റെ വിഭജനാനന്തര ചരിത്രത്തെക്കുറിച്ചും പരിമിതമായ ധാരണയുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കാതിരിക്കുന്നതാണ് നല്ലത്. അമേരിക്കയെ ഉദ്ദേശിച്ചു കൊണ്ട് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Discussion about this post