ഇടുക്കി; ജില്ലയിലെ വിവിധ കുരിശുപള്ളികൾ തകർത്ത സംഭവത്തിൽ ഉളിയൻമല പിടിആർ സ്വദേശി ജോബിന് ജോസ് പിടിയിലായി. വിവാഹം നടക്കാത്തതിൽ പ്രതിഷേധിച്ചാണ് കപ്പേളകൾ ഇയാൾ എറിഞ്ഞു തകർത്തത്.
കപ്പേളകൾ എറിഞ്ഞുതകർക്കുന്നത് പ്രദേശത്ത് കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. പൊലീസും നാട്ടുകാരും ശ്രമിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കട്ടപ്പന ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വണ്ടൻമേട് പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
തന്റെ വിവാഹം നിരന്തരം മുടങ്ങുന്നതിന് പിന്നിൽ സഭാ അധികൃതരാണെന്നും അതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നുമാണ് ഇയാൾ പറഞ്ഞത്. എട്ടിലധികം കപ്പേളകളാണ് ഇയാൾ തകർത്തതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post