തിരുവനന്തപുരം: സംസ്ഥാനത്ത് 22 ഇടങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ഉടൻ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ടെസ്റ്റ് ഗ്രൗണ്ടുകൾ ഉൾപ്പെടെയുള്ളവ ഒരുക്കാനാണ് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ച് കെഎസ്ആർടിസിയിലെ വിദഗ്ദ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. അതാതിടങ്ങളിൽ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസൻസ് ലഭ്യമാക്കും. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻറെ നിർദ്ദേശമനുസരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
സ്റ്റാഫ് ട്രെയിനിംഗ് സെന്റർ, പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
Discussion about this post