ന്യൂഡൽഹി: തലക്കെട്ടുകൾക്കായി താൻ പ്രവർത്തിക്കാറില്ലെന്നും സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കമെന്ന ഉറപ്പ് നൽകുകയാണ് തന്റെ രീതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സദസ്സിലുള്ളവർ പ്രതീക്ഷിക്കുന്നത് സംസാരത്തിനിടെ താൻ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന കാര്യങ്ങൾ പറയുമെന്നാണ്. എന്നാൽ പ്രധാനവാർത്തകൾ സൃഷ്ടിക്കുന്ന ആളല്ല താൻ. മറിച്ച് സമയപരിധിയ്ക്കുള്ളിൽ ജോലികൾ പൂർത്തിയാക്കുന്ന ആളാണ്. മൂന്നാം തവണയും ബിജെപി അധികാരത്തിലേറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്ര സർക്കാരിന്റെ സംരംഭങ്ങൾ മാദ്ധ്യമങ്ങൾ വളരെ അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യുന്നോള്ളൂ. ഇവ സാധാരണക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ചില ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ 1.25 ലക്ഷം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. ഇവ രാജ്യത്തെ 600 ജില്ലകളിലായി ഇവ വ്യാപിച്ചുകിടക്കുന്നു .ഇത് ഏറ്റവും ശ്രദ്ധയമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 10 വർഷം മുൻപ് ഇവയിൽ വിരലിലെണ്ണാവുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, ഇന്ന് നമ്മുടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത 1.25 ലക്ഷം സ്റ്റാർട്ടപ്പുകളാണ് ഉള്ളത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post