ഡെറാഡൂൺ:ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വൻ തിരിച്ചടി. ഉത്തരഖണ്ഡിലെ ബദരിനാഥിലെ സിറ്റിംഗും പാർട്ടിയുടെ പ്രമുഖ നേതാവുമായ രാജേന്ദ്ര സിംഗ് ഭണ്ഡാരി ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെയും കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൻ്റെയും സാന്നിദ്ധ്യത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
രാജ്യത്തെ വികസന പാതയിലേക്ക് ഉയർത്തുന്ന പ്രധാനമന്ത്രിയുടെ നയങ്ങളിൽ പ്രചോദനമായാണ് പാർട്ടിയിൽ ചേർന്നത് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നയങ്ങളിൽ തനിക്ക് പൂർണ വിശ്വാസമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നടത്തിയ വികസന പ്രവർത്തനങ്ങൾ മൂലമാണ് ഭണ്ഡാരി ബിജെപിയിൽ ചേർന്നതെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു.’ഉത്തരാഖണ്ഡിലെ അഞ്ച് ലോക് സഭാ സീറ്റിലും വിജയം ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ കുടുംബത്തിലേക്കുള്ള വരവ് പോസിറ്റീവ് എനർജി നൽകും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയിലേക്ക് ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ധാമി അറിയിച്ചു.
Discussion about this post