മോസ്‌കോ: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്‌ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ പുടിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. റഷ്യൻ സൈന്യവും നാറ്റോ സഖ്യവും തമ്മിൽ നേരിട്ടുള്ള സംഘർഷം കാരണം ലോകം മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് അൽപം മാത്രം അകലെയാണെന്നാണ് പുടിൻ പറഞ്ഞത്. എന്നാൽ ആരും അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നില്ലെന്നും റഷ്യൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഭാവിയിൽ യുക്രെയിനിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം പറയാനാകില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുടിന്റെ അഭിപ്രായ പ്രകടനം.
വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പിൽ പുതുമുഖമായ വ്‌ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്‌സ്‌കി നാലാമതും എത്തി.
2000ൽ ആണ് ആദ്യമായി പുടിൻ അധികാരത്തിലേറിയത്. 2004, 2012, 2018 വർഷങ്ങളിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
Discussion about this post