തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിന് എത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ മാത്രം നൽകിയത് വിവാദമായിരുന്നു. ഇപ്പോൾ സാഹിത്യോത്സവം സംബന്ധിച്ച ചെലവുകളുടെ വിവരങ്ങൾ വിവരാവകാശനിയമ പ്രകാരം പുറത്ത് വന്നിരിക്കുകയാണ്.
സാഹിത്യോത്സവത്തിൽ സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവർക്കുള്ള വിമാനക്കൂലി ഇനത്തിൽ സാഹിത്യ അക്കാദമി ചെലവാക്കിയത് 7,03,039 രൂപ. 4.83 ലക്ഷം രൂപയ്ക്ക് അതിഥികൾക്ക് വിമാനടിക്കറ്റ് എടുത്തുനൽകിയെന്നും 2.19 ലക്ഷം രൂപ അതിഥികൾ സ്വന്തമായി ടിക്കറ്റ് എടുത്ത വകയിൽ മടക്കി നൽകിയെന്നും പറയുന്നു. യാത്രച്ചെലവും ഓണറേറിയവുമായി 8.10 ലക്ഷം രൂപ അതിഥികൾക്കു നൽകിയിട്ടുണ്ട്. ഇതിൽ പെടുന്നതാണ് ചുള്ളിക്കാടിന് നൽകിയ 2400 രൂപയും.
തൃക്കൂർ ‘സരോജ’ത്തിൽ കെ.ദിനകരനാണ് വിവരാവകാശ നിയമപ്രകാരം ചെലവു വിവരങ്ങൾ ആവശ്യപ്പെട്ടത്.
Discussion about this post