ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയക്ക് എതിരായ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ചില വൻ തോക്കുകൾ ഉടൻ തന്നെ അറസ്റ്റിലാകുമെന്നും ഹൈക്കോടതിയോട് വ്യക്തമാക്കി സി ബി ഐ. “ഗൂഢാലോചന സംബന്ധിച്ച് ഞങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണ്. ചില ഉന്നത വ്യക്തികളോ സമാനമായ ചിലരോ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം,” സിബിഐയുടെ അഭിഭാഷകൻ പറഞ്ഞു.
വിചാരണ വൈകുന്നുവെന്ന സിസോദിയ ആരോപണത്തിന് മറുപടിയായി , തങ്ങളുടെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടില്ലെന്നും നടപടിക്രമങ്ങൾപാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സിബിഐ പറഞ്ഞു.
ഡൽഹി എക്സൈസ് നയം സംബന്ധിച്ച അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് സിബിഐയുടെ അഭിഭാഷകൻ വാദിച്ചു. കൂടാതെ, സിസോദിയ ഗൂഢാലോചനയുടെ മുഖ്യപ്രതിയും ഏറ്റവും നിർണായകമായ വ്യക്തിയുമാണ് , അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരമാണ് മറ്റ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും സിബിഐ വ്യക്തമാക്കി.
Discussion about this post