പാലക്കാട്: പാലക്കാട് എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് എത്തി. ജനസഹസ്രങ്ങളാണ് പ്രധാനമന്ത്രിയെ കാണാൻ പ്രദേശത്ത് എത്തിയിരിക്കുന്നത്. പാലക്കാട് മേഴ്‌സി കോളേജിന്റെ ഹെലിപാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് കോട്ട മൈതാനത്ത് എത്തിയത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
അഞ്ചുവിളക്ക് പരിസരത്ത് നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം അദ്ദേഹം റോഡ് ഷോ നടത്തും.
തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്നതെങ്കിലും ജനങ്ങളുമായി കൂടുതൽ അടുത്തേക്ക് വരുന്നതിന്റെ ഭാഗമായി അദ്ദേഹം റോഡിലിറങ്ങുവാനും സാദ്ധ്യതയുണ്ടെന്നാണ് സൂചന. റോഡ് ഷോ അവസാനിച്ച ശേഷം മോയൻ സ്‌കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബി.ഇ.എം സ്‌കൂൾ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി വഴി മേഴ്‌സി കോളേജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും അടുത്ത ലക്ഷ്യത്തിലേക്ക് തിരിക്കും.
പാലക്കാട്, മലപ്പുറം പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ഭാഗമാകും.
Discussion about this post